അടുത്ത ഗുരുവായൂർ നഗരസഭ ഭരണം ജനം ബി ജെ പിക്ക് നല്കും: കെ.സുരേന്ദ്രൻ

/ഗുരുവായൂർ: ഗുരുവായൂരിനെ തകർക്കണം എന്ന് ആഗ്രഹിക്കുന്ന ശക്തികളാണ് ഇവിടെ ഇന്ന് ഭരിക്കുന്നത്. ഗുരുവായൂർ എംഎൽഎ, മുൻസിപ്പാലിറ്റി ഇവരെല്ലാം എന്താണ് ഗുരുവായൂരിന് വേണ്ടി ചെയ്യുന്നത് എന്ന് നമുക്ക് അറിയാം. അതുകൊണ്ടുതന്നെ അടുത്ത ഗുരുവായൂർ നഗരസഭ ഭരണം ജനം ബി ജെ പിക്ക് നല്കുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.ബിജെപി ഗുരവായൂർ നഗരസഭ കമ്മിറ്റി സംഘടിപ്പിച്ച വികസിത ഗുരുവായൂർ സന്ദേശയാത്ര പാലാ ബസാറിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്ന ഒരു സർക്കാരാണ് ഇവിടെയുള്ളത്. ടിപ്പുസുൽത്താനെ പോലും നാണിപ്പിക്കുന്ന ഒരു ഭരണമാണ് ഇന്ന് നടക്കുന്നത്.ഒരു മാസം കൂടി കഴിഞ്ഞിരുന്നെങ്കിൽ ഹൈക്കോടതി ഇടപെട്ടി ല്ലായിരുന്നെങ്കിൽ അയ്യപ്പൻ്റെ വിഗ്രഹം പോലും അടിച്ചുമാറ്റി കൊണ്ടുപോയേനെ.അന്താരാഷ്ട്ര വിഗ്രഹ മോഷ്ടാക്കൾ ചെയ്യുന്ന തരത്തിലുള്ള വിഗ്രഹമേ ഷണമാണ് ശബരിമലയിൽ നടന്നിട്ടുള്ളത്. ശബരിമലയിൽ മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കൊള്ള നടന്നിട്ടുണ്ട്. ഗുരുവായൂരിലും എന്തു നടന്നു എന്ന് ശരിയായ പരിശോധന വന്നാലേ മനസ്സിലാക്കാൻ കഴിയൂ എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ചടങ്ങിൽ പാവറട്ടി മണ്ഡലം പ്രസിഡൻ്റ് എം.ആർ വിശ്വൻ അധ്യക്ഷത വഹിച്ചു.ബിജെപി തൃശൂർ നോർത്ത് ജില്ല ജനറൽ സെക്രട്ടറി കെ ആർ അനീഷ് ക്യാപ്റ്റനായി മണ്ഡലം പ്രസിഡണ്ട് അനിൽമഞ്ചറമ്പത്ത് വൈസ് ക്യാപ്റ്റനായുമാണ് പദയാത്ര നടത്തുന്നത്. നോർത്ത് ജില്ല ജന സെക്രട്ടറി വിപിൻ കൂടിയേടത്ത്, സംസ്ഥാന സമിതി അംഗം ദയാനന്ദൻമാമ്പുള്ളി, കെ.ആർ ബൈജു,രാജൻ തറയിൽ, ടി. വി വാസുദേവൻ,സുജയൻ മാമ്പുള്ളി, പി. പ്രവീൺ,പ്രവീൺ പണിക്കശേരി,
ബിജു പട്ടിയാമ്പുള്ളി, കൗൺസിലർമാരായ ശോഭ ഹരി നാരായണൻ, ജ്യോതി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പദയാത്ര വൈകിട്ട് ഗുരുവായൂർ പടിഞ്ഞാറെ നടയിൽ സമാപിക്കും.സമാപനയോഗം ബിജെപി നോർത്ത് ജില്ല പ്രസിഡണ്ട് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *