പുന്നയൂർക്കുളം വാട്ടർ അതോറിറ്റിയുടെ
ജലവിതരണ പൈപ്പിന്റെ വാൽവിന്
മുകളിലെ സ്ലാബ് തകർന്നത് അപകട
ഭീഷണി ഉയർത്തുന്നു.സംസ്ഥാനപാതയിൽ പുന്നൂക്കാവ് സെൻ്ററിൽ തൃപ്പറ്റ് റോഡിലേക്കു പ്രവേശിക്കുന്നിടത്തെ സ്ലാബാണ് തകർന്നത്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നത് പതിവാണ്.
സ്ലാബ് തകർന്നത് മൂലം വലിയ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസമാണ്.വാഹനങ്ങളുടെ ടയർ സ്ലാബിന് ഇടയിലെ വിടവിൽ
കുടുങ്ങി അപകടം സംഭവിക്കുന്നുണ്ട്.
വാട്ടർ അതോറിറ്റി അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.
പുന്നയൂർക്കുളം വാട്ടർ അതോറിറ്റിയുടെജലവിതരണ പൈപ്പിന്റെ വാൽ വിന് മുകളിലെ സ്ലാബ് തകർന്നു;അപകടഭീഷണിയിൽ യാത്രക്കാർ
