ചാവക്കാട്:റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ ഇനി ഏതാനും ദിവസം മാത്രം. മസ്റ്ററിങ്ങിനായി റേഷന്‍ കടകളിലെത്തുന്ന ഉപഭോക്താക്കള്‍ വളരെ കുറവാണെന്ന് ഡീലർമാർ.
മൂന്നു മുതല്‍ എട്ടു വരെയാണ് ജില്ലയില്‍ മുന്‍ഗണന വിഭാഗങ്ങളായ മഞ്ഞ, പിങ്ക്, കാര്‍ഡ് അംഗങ്ങള്‍ക്ക് കെ.വൈ.സിക്കായി (മസ്റ്ററിങ്) അനുവദിച്ച സമയം. നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് പിന്നീട് നടക്കും.രണ്ടു ദിവസം കഴിഞ്ഞിട്ടും വളരെ കുറച്ച് കാർഡ് ഉടമകള്‍ മാത്രമേ റേഷന്‍ കടകളില്‍ എത്തി മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുള്ളൂ.എത്തുന്നവരില്‍ തന്നെ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളും ഇല്ലാത്ത അവസ്ഥയാണ്.
റേഷൻ ഉപഭോക്താക്കള്‍ അറിയാൻ:കാര്‍ഡ് മസ്റ്ററിങ് എട്ടിന് അവസാനിക്കും, ചെയ്തില്ലെങ്കില്‍ റേഷന്‍ വിഹിതം ലഭിക്കില്ലെന്ന് കേന്ദ്ര മുന്നറിയിപ്പ്
