ഗുരുവായൂർ നഗരസഭയിൽആയിരം കുടുംബങ്ങൾക്ക്എച്ച്ഡിപിഇ ചട്ടി വിതരണം ചെയ്തു

ഗുരുവായൂർ:പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ലക്ഷ്യം വെച്ച് ഗുരുവായൂർ നഗരസഭ
ജനകീയാസൂത്രണം വഴി  നടപ്പിലാക്കുന്ന ചട്ടികളുടെ നഗരസഭ തല  വിതരണ ഉദ്ഘാടനം
എം കൃഷ്ണദാസ് നിർവഹിച്ചു.
കെ ദാമോദരൻ ലൈബ്രറിഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷയായി.
നെൽകൃഷി, പച്ചക്കറി കൃഷി,ഇടവിള കൃഷി, കദളിവനം പദ്ധതി, പുഷ്പകൃഷി,കരനെൽ കൃഷി,ഞങ്ങളും കൃഷിയിലേക്ക്, ജൈവവളം വിതരണം, എന്നിങ്ങനെയുള്ള വിവിധങ്ങളായ പദ്ധതികളിലൂടെ കൃഷിയെ പ്രോത്സാഹിപ്പിക്കുവാൻ  നഗരസഭയ്ക്ക് കഴിഞ്ഞുവെന്നും, കർഷകരോടും കർഷക  തൊഴിലാളികളോടും ചേർന്ന് നിൽക്കുന്ന സമീപനമാണ് നഗരസഭയുടെത്, നഗര വികസനത്തിനോടൊപ്പം തന്നെ കൃഷിയെ പ്രോത്സാഹിപ്പിക്കുവാൻ കഴിഞ്ഞതും  അഭിമാനമായി കാണുന്നുവെന്ന് ചെയർമാൻ പറഞ്ഞു.2024- 25 സാമ്പത്തിക വർഷത്തിൽ 18 ലക്ഷം രൂപ വകയിരുത്തി 1098  കുടുംബങ്ങൾക്കാണ് ചട്ടി,വളം,
തക്കാളി,കൊത്തമര, വെണ്ടയ്ക് എന്നീ പച്ചക്കറി തൈ ഇനങ്ങൾ വിതരണം നടത്തുന്നത്..
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻഎ എം ഷഫീർ സ്വാഗതം പറഞ്ഞു.നിർവഹണ ഉദ്യോഗസ്ഥ ശശീന്ദ്ര കെ പദ്ധതി വിശദീകരണം നടത്തി,സ്ഥിരം സമിതി അധ്യക്ഷൻ മാരായ ഷൈലജസുധൻ,ബിന്ദു അജിത് കുമാർ,കൗൺസിലർമാരായ കെ പി ഉദയൻ,ദീപാ ബാബു,ജ്യോതി രവീന്ദ്രനാഥ്,മധു മാണിക്യത്തുപടി,അജിത ദിനേശൻ,എന്നിവർ സംസാരിച്ചു,
കൃഷി ഓഫീസർമാർ, അസിസ്റ്റന്റുമാർ,എ ഡി സി അംഗങ്ങൾ, കാർഷിക ക്ലബ്ബ് അംഗങ്ങൾ കർഷകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു..
തൈക്കാട് കൃഷി ഓഫീസർ രജിന വി സി നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *