വടക്കേക്കാട്: മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വടക്കേക്കാട് റ്റി.എം കെ റിജൻസിയിൽ നടന്ന ചടങ്ങിൽ
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് റജീന.വി കെ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി സുബൈദ പാലക്കൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് നസീമ മജീദ്,പ്രേമാവതി,നസീറ,ഷീല ഹരിദാസ്,ഷാജിത,അയിഷ കരീം,ഷാനിബ , ദേവകി എന്നിവർ ഓണാശംസകൾ നേർന്നു. ശ്രീരേഖ ഭാസ്കരൻ, മേരിജോഷി ,ആരിഫ ഫാറൂഖ്,റാബിയ ജലീൽ,അഞ്ജന പൂവത്ത് പരിപാടികൾക്ക് നേതൃത്വം നൽകി. പാർവ്വതിയുടെ നേതൃത്വത്തിൽ പുലിക്കളിയുൾപ്പടെയുള്ള കലാ പരിപാടികൾ നടന്നു
വടക്കേക്കാട് മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓണാഘോഷം
