വടക്കേക്കാട്: വൈലത്തൂരിൽ ഇ ഡി റെയ്ഡ്.വൈലത്തൂർ നായരങ്ങാടി വെള്ളറ സണ്ണിയുടെ വീട്ടിലാണ് ഇന്ന് രാവിലെ 7 മണിയോടെ റെയ്ഡ് തുടങ്ങിയത്. എറണാംകുളത്തു നിന്നെത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥ സംഘമാണ് റെയ്ഡ് നടത്തുന്നത്.സണ്ണിയുടെ മകൻ ആൻ്റണി (45) യുടെ പണമിടപാടിൻ്റെ സ്രോതസ്സ് തേടിയാണ് ഇഡി റെയ്ഡ് എന്നറിയുന്നു.കണ്ണൂർ അർബൺ നിധി ലിമിറ്റഡ് എന്ന പേരിൽ നടത്തിവന്നിരുന്ന പണമിടപാടു സ്ഥാപനത്തിൻ്റെ സഹോദര സ്ഥാപനമായ എനി ടൈം മണി എന്ന സ്ഥാപനത്തിൻ്റെ ഡയറക്ടറാണ് ആൻ്റണി. ഇതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പത്ത് മാസം മുൻപ് ഇയാളെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്യുകയും നിലവിൽ ജാമ്യം എടുത്ത് കഴിയുകയുമാണ്. തിങ്കളാഴ്ച രാവിലെ 7 മണിയോടെ
തുടങ്ങിയ റെയ്ഡ് തുടർന്നു കൊണ്ടിരിക്കുകയാണ്
