കുന്നംകുളം: ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 22 വർഷമായി ഉയർത്തിയ എൽ ഡി എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ കുന്നംകുളം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നംകുളം നഗരത്തിൽ ആഹ്ലാദപ്രകടനവും പൊതുയോഗവും നടത്തി. ടി കെ കൃഷ്ണൻ സ്മാരക മന്ദിരത്തിൽ നിന്ന് ആരംഭിച്ച ആഹ്ലാദപ്രകടനം നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ടാക്സി പാർക്കിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുയോഗം ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ജി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ടൗൺ കമ്മിറ്റി പ്രസിഡൻ്റ് ടി.എ വേലായുധൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം സി കെ രവി, ടൗൺ കമ്മിറ്റി സെക്രട്ടറി എ ആർ സുനീഷ്, ജില്ല കമ്മിറ്റി അംഗം പി ടി ചേറു എന്നിവർ പ്രസംഗിച്ചു.
Related Posts
ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട് തുടക്കമായി
- Ramesh Chembil
- October 26, 2025
- 0
ഗുരുവായൂർ:ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട് തുടക്കമായി. സംഗീതാർച്ചനയ്ക്ക് ദേവസ്വം ഭരണസമിതി അംഗം. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു.കോഴിക്കോട് കേസരി ഭവൻ ഹാളിലാണ് ആഘോഷ പരിപാടികൾ. വിദൂഷി ആനന്ദി ശിവരാമയ്യർ, ഡോ. […]
ബക്രീദ്:നാളെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി
- Ramesh Chembil
- June 5, 2025
- 0
തിരുവനന്തപുരം:ബക്രീദ് പ്രമാണിച്ച് നാളെ (വെള്ളി) എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി. പൊതുവിദ്യഭ്യാസ വകുപ്പാണ് അവധി പ്രഖ്യാപിച്ചത്
ഗുരുവായൂർ വാഹന മോഷ്ടാക്കൾ അറസ്റ്റിൽ
- Ramesh Chembil
- February 20, 2025
- 0
ഗുരുവായൂർ : പേരകം സ്വദേശിയായ തൈക്കാട്ടിൽ നിഖിലിന്റെ വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് രാത്രി മോഷണം ചെയ്ത കേസിൽ നിരവധി മോഷണ കേസുകളിൽ പ്രതികളായ രണ്ടു പേരെ ഗുരുവായൂർ ഇൻസ്പെക്ടർ എസ് എച്ച് ഒ, […]
