ഗുരുവായൂർ:ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട് തുടക്കമായി. സംഗീതാർച്ചനയ്ക്ക് ദേവസ്വം ഭരണസമിതി അംഗം. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു.കോഴിക്കോട് കേസരി ഭവൻ ഹാളിലാണ് ആഘോഷ പരിപാടികൾ. വിദൂഷി ആനന്ദി ശിവരാമയ്യർ, ഡോ. പുഷ്പരാമകൃഷ്ണൻ എന്നിവരുടെ ഗണപതി സ്തുതിയോടെ സംഗീതാർച്ചനയ്ക്ക് ആരംഭമായി. സംഗീതാർച്ചന വൈകിട്ട് നാലു മണി വരെ തുടരും. തുടർന്ന് സുവർണ ജൂബിലി ആഘോഷ സമ്മേളനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി .പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് ശേഷം പ്രശസ്ത സംഗീതജ്ഞ എസ്.മഹതിയുടെ കച്ചേരി നടക്കും.സുവർണ ജൂബിലി ആഘോഷ പരിപാടികൾ ദേവസ്വം യു ട്യൂബ് ചാനൽ വഴി ഭക്തർക്ക് തത്സമയം കാണാം..
Link
https://www.youtube.com/live/-2po-O-i6Ow?si=Q8a2Y_XtcjT_z1vz
