വടക്കേക്കാട്:കല്ലൂർക്കാവ് ക്ഷേത്രത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.വാർഡ് അംഗം അബ്ദുൾ റഷീദ് അദ്ധ്യക്ഷത വഹിച്ച ക്യാമ്പിൻ്റെ ഉദ്ഘാടനം വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നബീൽ എൻ എം കെ നിർവഹിച്ചു.ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അഖിൽ കണക്കഞ്ചേരി സ്വാഗതം പറഞ്ഞു. വടക്കേക്കാട് കുടുംബാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥരും തൃശ്ശൂർ ജില്ലാ നേത്ര പരിശോധനാ സംഘത്തിലെ ഡോക്ടർമാരും ക്യാമ്പിന് നേതൃത്വം നല്കി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ സെക്രട്ടറി സുരേഷ്, വൈസ് പ്രസിഡന്റ് ഷാജി വൈലത്തൂർ, ട്രഷർ ധനീഷ് ,സുബിൻ , സദു ,സുനിൽ,സബിത എന്നിവർ പങ്കെടുത്തു ക്യാമ്പിൽ 75 ഓളം പേർ പങ്കെടുത്തു
കല്ലൂർക്കാവ് ക്ഷേത്രത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
