ചാവക്കാട്:ഒരുമനയൂർ മാട്ടുമ്മലിൽ യുവാവിനെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. മാട്ടുമ്മൽ പരേതനായ വലാങ്ങര ആപ്പുട്ടി മകൻ സുരേഷി(48) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടിൽ സുരേഷ് തനിച്ചാണ് കഴിഞ്ഞു വന്നിരുന്നത്.സുരേഷിനെ കാണാതെ വന്നപ്പോൾ സഹോദരൻ ചെന്നു നോക്കിയ പ്പോഴാണ് മുറിയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്.ചാവക്കാട്ട് പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി ഇൻക്വസ്റ്റ് നടത്തി മൃതദ്ദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.നാളെ പോസ്റ്റു മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.പോസ്റ്റു മോർട്ടത്തിനു ശേഷമെ മരണകാരണം വ്യക്തമാവൂ.മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ള തായി പോലീസ് പറഞ്ഞു.
Related Posts
സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി സഹകരണ നിക്ഷേപവും സമ്പത്തും സർക്കാരിന്റെ വറുതിയിലാക്കുന്നു;ഡി.സി.സി. പ്രസിഡൻ്റ് വി.കെ. ശ്രീകണ്ഠൻ എം.പി
- Ramesh Chembil
- August 18, 2024
- 0
തൃശൂർ:സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിനു വേണ്ടി സഹകരണ നിക്ഷേപവും സമ്പത്തും സർക്കാരിന്റെ വറുതിയിലാക്കുന്നതായി ഡി.സി.സി.പ്രസിഡൻ്റ് വി.കെ. ശ്രീകണ്ഠൻ എം.പി അഭിപ്രായപ്പെട്ടു.കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തൃശൂർ ജില്ല സ്പെഷൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ സമ്പത്ത് വ്യവസ്ഥയുടെ […]
ഗുരുവായൂർ ദേവസ്വം വേദ – സംസ്കാരപഠന കേന്ദ്രത്തിൽ സംസ്കൃത കോഴ്സ്
- admin
- September 24, 2025
- 0
ഗുരുവായൂർ: ദേവസ്വം വേദ- സാംസ്കാര പഠന കേന്ദ്രത്തിൽ (വടക്കേനട) പൊതുജനങ്ങൾക്കും ദേവസ്വം ജീവനക്കാർക്കും സംസ്കൃത പരിചയ കോഴ്സ് ആരംഭിക്കുന്നു. ഒക്ടോബർ 4 ന് ആരംഭിക്കുന്ന, 3 മാസം കാലാവധിയുള്ള, ശനിയാഴ്ചകളിൽ നടത്തുന്ന പ്രസ്തുത കോഴ്സിന് […]
കേരളത്തിൽ പിണറായി സർക്കാർ മദ്യവും മയക്കുമരുന്നും ഒഴുക്കി ; വി.കെ ശ്രീകണ്ഠൻ എംപി
- admin
- March 23, 2026
- 0
ഗുരുവായൂർ:കേരളത്തിൽ മദ്യവും മയക്കുമരുന്നുംഒഴുക്കി ജന്മം നല്കിയ മാതാവിനു പോലും രക്ഷയില്ലാത്ത സാഹചര്യം പിണറായി സർക്കാർ ഉണ്ടാക്കിയെന്ന് വി. കെ. ശ്രീകണ്ഠൻ എം. പി.ഗുരുവായൂരിൽ യു ഡി എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ […]
