സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി സഹകരണ നിക്ഷേപവും സമ്പത്തും സർക്കാരിന്റെ വറുതിയിലാക്കുന്നു;ഡി.സി.സി. പ്രസിഡൻ്റ് വി.കെ. ശ്രീകണ്ഠൻ എം.പി

തൃശൂർ:സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിനു വേണ്ടി സഹകരണ നിക്ഷേപവും സമ്പത്തും സർക്കാരിന്റെ വറുതിയിലാക്കുന്നതായി ഡി.സി.സി.പ്രസിഡൻ്റ് വി.കെ. ശ്രീകണ്ഠൻ എം.പി അഭിപ്രായപ്പെട്ടു.കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തൃശൂർ ജില്ല സ്പെഷൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ സമ്പത്ത് വ്യവസ്ഥയുടെ കുതിപ്പിന് സഹകരണ മേഖലയുടെ പങ്ക് വളരെ വലുതാണ്. സഹകരണ തത്വങ്ങളും മൂല്യങ്ങളും ഇല്ലാതെ കേന്ദ്ര കോർപ്പറേറ്റുകൾ വേണ്ടി നിലപാടുകൾ എടുക്കുന്ന കേന്ദ്ര സർക്കാരും  സഹകര സ്ഥാപനങ്ങളിലെ നിക്ഷേപവും, ലാഭവും സാധാരണ  ജനങ്ങളുടെ ക്ഷേമ പെൻഷൻ ഉൾപ്പടെയുള്ള ഫണ്ടുകൾ  സർക്കാർ  ട്രഷറിയിലേയ്ക്ക് വകമാറ്റുന്ന സംസ്ഥാന സർക്കാരും  ഈ മേഖലയെ തകർക്കുമെന്നും
അപരിഷ്കൃതവും ജനവിരുദ്ധവുമായ നിയമങ്ങൾക്കെതിരെയുള്ള  പ്രതിഷേധത്തിന്റെ ഉത്തരവാദിത്യം കേരള കോ-ഓപ്പറേറ്റീവ് ഫ്രണ്ട്  ഏറ്റെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജില്ല പ്രസിഡന്റ് എ.കെ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡൻ്റ് എം.രാജു യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതിയ സഹകരണ ഭേദഗതി നിയമം സഹകരണ മേഖലയേയും, ജീവനക്കാരേയും എപ്രകാരമാണ് ബാധിക്കുക എന്ന വിഷയം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ഡി. സാബു ക്ലാസ് എടുത്തു. ഫുൾ എ പ്ലസ് നേടിയ കുട്ടികളെ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി. വി. ഉണ്ണികൃഷ്ണൻ ആദരിച്ചു.
മുഖ്യാതിഥികളായികെ.ജി.ഒ.യു ജില്ലാ സെക്രട്ടറി പി.രാമചന്ദ്രൻ , പി.ഗോപാലൻ,പി.കെ. രാജൻ എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷൈലജ കെ, സുധീർ എം.ബി,എം.വി. ലോനപ്പൻ എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.പി.ആർ പ്രമോദ് സ്വാഗതവും ഗിരീഷ് തോപ്പിൽ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *