കുന്നംകുളം:ചെറുവത്താനി കുറുങ്കുട്ടി പാടത്ത് വൻ തീപിടിത്തം.കുന്നംകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി തീ അണച്ചു.ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് പാടത്ത് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.ഉടൻ തന്നെ നാട്ടുകാർ കുന്നംകുളം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുന്നംകുളം അഗ്നിരക്ഷാ സേന യൂണിറ്റ് എത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.പടത്തിന് അരികിലായി നിരവധി വീടുകളുണ്ട്.തീ പെട്ടന്ന് അണച്ചതിനാൽ വീടുകളിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞു
ദൃശ്യങ്ങൾ കാണാം…
