പട്ടാമ്പി കൊടുമുണ്ടയിൽ  യുവതിയുടെ മൃത് ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സുഹൃത്ത് ആത്മഹത്യ ചെയ്ത നിലയിൽ

പട്ടാമ്പി: കൊടുമുണ്ടയിൽ യുവതിയുടെ മൃത്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇവരുടെ സുഹൃത്തിനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി.തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശിനി കെ.പി പ്രവിയ (30)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ റോഡരികില്‍ നിന്നാണ് കണ്ടെത്തിയത്. കൃത്യത്തിന് ശേഷം പ്രവിയയുടെ സുഹൃത്ത് തൃത്താല ആലൂര്‍ സ്വദേശി സന്തോഷ് വീട്ടില്‍ പോയി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഇന്നു രാവിലെ എട്ടരയോടെയാണ് കൊടുമുണ്ടയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും യുവതി മരിച്ചിരുന്നു. മൃതദേഹത്തിനു തൊട്ടടുത്തായി മറിഞ്ഞുകിടക്കുന്ന നിലയിൽ ഒരു സ്‌കൂട്ടറും സമീപത്ത് കത്തിയും കവറും കണ്ടെത്തി. പിന്നീടാണ് തൃത്താല സ്വദേശി പ്രവിയയുടേതാണു മൃതദേഹമെന്നു തിരിച്ചറിഞ്ഞത്.ഇതിനിടെയാണ് യുവാവിനെ ആത്മഹത്യയ്ക്കു ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സന്തോഷിന്‍റെ സ്ഥാപനത്തില്‍ യുവതി നേരത്തെ ജോലി ചെയ്തിരുന്നതായി വിവരമുണ്ട്. സംഭവത്തിൽ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *