ചാവക്കാട്:105 ഗ്രാം എംഡി എംഎ യും ആഡംബര ബൈക്കുകളുമായി 2 യുവാക്കൾ ചാവക്കാട് എക്സൈസിൻ്റെ പിടിയിൽ.ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി. യു. ഹരീഷും പാർട്ടിയും ചേർന്ന് നടത്തിയ തിരച്ചിലിൽ ചാവക്കാട് ടൗണിൽ നിന്നും5ഗ്രാം എംഡി എംഎ യും ആഡംബര ബൈക്കും സഹിതം കോഴിക്കോട് കൊയിലാണ്ടി ബാലുശ്ശേരി സ്വദേശി കോറോത്തുവയൽ വീട്ടിൽഎസ്.എച്ച് അമർജിഹാദ്(27) നെ പിടികൂടുകയും ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ ഗുരുവായൂർ കെഎസ്ആർടിസി ബസ്റ്റാൻ്റിന് സമീപത്തുനിന്ന് മാരക മയക്കുമരുന്നായ 100 ഗ്രാം എംഡി എം എ യുമായി ചാവക്കാട് തളിക്കുളംതമ്പാൻ കടവ് സ്വദേശി നാലകത്ത് തിരുത്തി കാട്ടിൽ ആഷിഫ്(42)നെയും പിടികൂടുകയായിരുന്നു.ചാവക്കാട്, ഗുരുവായൂർ മേഖലകളിൽ യുവാക്കൾക്കിടയിലും സ്കൂൾ കുട്ടികൾക്കിടയിലും രാസ ലഹരിയുടെ അതിപ്രസരം ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഈപ്രദേശങ്ങൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.രാസ ലഹരി വിറ്റ് ആഡംബര ജീവിതം നയിച്ചിരുന്ന പ്രതികളിൽ നിന്നുമായി വിപണിയിൽ 4 ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്.20 വർഷം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.പ്രതികളെ പിടികൂടിയ സംഘത്തിൽ ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ടി.വി അനീഷ്കുമാർ,പ്രിവൻ്റീവ് ഓഫീസർ എ.ബി സുനിൽകുമാർ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ടി.ആർ. സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായഎ.എൻ ബിജു, എസ്.ശ്യാം,ഡ്രൈവർ അബ്ദുൽ റഫീഖ് എന്നിവരും ഉണ്ടായിരുന്നു.
