കുന്നംകുളം:ചൊവ്വനൂരിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വരവൂർ സ്വദേശി ഷാഹുൽ ആണ് മരിച്ചത്. ഇന്ന് രാത്രി 8:30 യോടെയാണ് ചെവ്വന്നൂർ വിളക്കും തറക്ക് സമീപം വെച്ചാണ് അപകടമുണ്ടായത്. കുന്നുകുളം ഐ സി ട്രാവൽസ് ജീവനക്കാരനാണ് മരിച്ച ഷാഹുൽ. അമിത വേഗതയിൽ വന്ന കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിനു ശേഷം നിറുത്താതെ പോയ കാർ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.കാറിൽ നിന്ന് പകുതി കുടിച്ച ബീർ കുപ്പിയും ഫോണും കണ്ടെത്തി.
Related Posts
നിര്യാതയായി
- Ramesh Chembil
- February 13, 2024
- 0
പുന്നയൂർക്കുളം : ചെറായി കണ്ടംപുള്ളി കൗസല്യ (94) നിര്യാതയായി. ഭർത്താവ് : പരേതനായ മാക്കപ്പ. മക്കൾ: ഭാസ്ക്കരൻ,രവി,കമല,പ്രകാശൻ (ബാലഗോകുലം ജില്ല അധ്യക്ഷൻ), രമണി, മോഹനൻ,സുരേഷ്,സദാനന്ദൻ,രമേഷ്,വിനേഷ്.മരുമക്കൾ: ചന്ദ്രിക,അനില, പരേതനായ സുധാകരൻ, ജയശ്രീ, നാരായണൻ,ബീന,ബിന്ദു,ഷൈനി,ഷിബി,ദിവ്യ. സംസ്കാരം ബുധനാഴ്ച […]
തൃശ്ശൂർ മുളങ്കുന്നത്തു കാവിലെ സ്പെയർപാർട്സ് ഗോഡൗണിൽ വൻ തീപ്പിടിത്തം;ഒരാൾ മരിച്ചു. പാലക്കാട് നെന്മാറ സ്വദേശി നിബിനാണ് മരിച്ചത്.
- Ramesh Chembil
- July 10, 2024
- 0
തൃശ്ശൂർ: മുളങ്കുന്നത്തുകാവിലെ സ്പെയർപാർട്സ് ഗോഡൗണിൽ വൻ തീപ്പിടിത്തം. തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു. പാലക്കാട് നെന്മാറ സ്വദേശി നിബിനാണ് മരിച്ചത്. ഇയാൾ വെൽഡിങ് തൊഴിലാളിയാണ്.ചൊവ്വാഴ്ച രാത്രിയിലാണ് തീപ്പിടത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വടക്കാഞ്ചേരി, […]
ജില്ലയിൽ വീണ്ടും മഴ ശക്തി പ്രാപിച്ചു
- Ramesh Chembil
- October 16, 2024
- 0
തൃശൂർ:ജില്ലയിൽ വീണ്ടും മഴ ശക്തി പ്രാപിച്ചു. ജില്ലയിൽ ഇന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തി തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന
