ചാവക്കാട് :വൻതോതിൽ മാരക മയക്കു . മരുന്നുമായി യുവാവിനെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടി കൂടി വാടാനപ്പിള്ളി ചിലങ്ക ബീച്ചിനടുത്ത് നിന്നാണ് സെയ്ത് ( 34) എന്നയാളെ പിടികൂടിയത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ ജോബിയുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ എൻ സുദർശനാണ് 72 ഗ്രാം എംഡി എം എയുമായി യുവാവിനെ പിടികൂടിയത്. യുവാക്കളെ മൊബൈലിൽ വിളിച്ചാണ് ഇയാൾ വില്പന നടത്തിയിരുന്നത്.വീര്യം കൂടിയ ഇനത്തിൽപ്പെട്ടതെന്ന് പറഞ്ഞ് യുവാക്കളെ ആകർഷിച്ച് ഗ്രാമിന് 4000 രൂപയ്ക്കാണ് വില്പന. രണ്ട് ലക്ഷത്തി എൺപതിനായിരം രൂപയുടെ മയക്കുമരുന്നാണ് സെയ്തിൻ്റെ കയ്യിൽ നിന്ന് പിടികൂടിയത് വൈകുന്നേരങ്ങളിലാണ് വില്പന നടത്തിയിരുന്നത്. റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ മാരായ ജബ്ബാർ, സോണി, കെ.ദേവസ്സി, പ്രിവൻ്റീവ് ഓഫീസർ എം.എം മനോജ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ, പ്രസാദ് ,വി.എസ് സുരേഷ് കുമാർ, കെ.എം കണ്ണൻഎന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു
Related Posts
കുന്നംകുളം ഉപജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; ഓവറോൾ ചാമ്പ്യൻമാരായി ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂൾ
- Ramesh Chembil
- August 22, 2024
- 0
കുന്നംകുളം: മോഡൽ ബോയ്സ് സ്കൂളിൽ വെച്ചു നടന്ന ഉപജില്ല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ 42 പോയിന്റുമായി ഓവറോൾ ചാമ്പ്യൻമാരായി ബഥനി സെന്റ്. ജോൺസ് സ്കൂൾ.6 കാറ്റഗറികളിലായി നടന്ന മത്സരത്തിൽ സബ് ജൂനിയർ ഗേൾസ്, ജൂനിയർ ബോയ്സ്, […]
അനധികൃത മണ്ണ് കടത്ത്; ടിപ്പർ ലോറിയും ഡ്രൈവറും പിടിയിൽ
- Ramesh Chembil
- November 21, 2023
- 0
കുന്നംകുളം:അനധികൃതമായി മണ്ണ് കടത്തിയ സംഭവത്തിൽ ടിപ്പർ ലോറി യേയും ഡ്രൈവറേയും കുന്നംകുളം പോലീസ് പിടികൂടി. ലോറി ഡ്രൈവർ കാണിപ്പയ്യൂർ സ്വദേശി സൂരജിനെയാണ് പോലീസ് പിടിച്ചത്. ചെറുപ്പുളശ്ശേരിയിൽ നിന്നും അനുമതിയില്ലാതെ കുന്നംകുളം ഭാഗത്തേക്ക് മണ്ണ് കടത്തുന്നുണ്ടെന്ന് […]
ചാലിശേരി യാക്കോബായ സുറിയാനി പള്ളി പെരുന്നാൾ മതസൗഹാർദത്തിൻ്റെ നേർ സാക്ഷ്യമായി
- Ramesh Chembil
- November 22, 2024
- 0
ചാലിശ്ശേരി: സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 159 മത് ശിലാസ്ഥാപന പെരുന്നാൾ സമാപിച്ചു.ആഘോഷങ്ങൾ മത സൗഹാർദ്ദത്തിൻ്റെ നേർകാഴ്ചയായിപെരുന്നാൾ തലേന്ന് സന്ധ്യാപ്രാർത്ഥന ,അങ്ങാടി ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണം ആശിർവാദം ശ്ലൈഹീക വാഴവ് ,രാത്രി പെരുന്നാൾ […]
