കുന്നംകുളം:അനധികൃതമായി മണ്ണ് കടത്തിയ സംഭവത്തിൽ ടിപ്പർ ലോറി യേയും ഡ്രൈവറേയും കുന്നംകുളം പോലീസ് പിടികൂടി. ലോറി ഡ്രൈവർ കാണിപ്പയ്യൂർ സ്വദേശി സൂരജിനെയാണ് പോലീസ് പിടിച്ചത്. ചെറുപ്പുളശ്ശേരിയിൽ നിന്നും അനുമതിയില്ലാതെ കുന്നംകുളം ഭാഗത്തേക്ക് മണ്ണ് കടത്തുന്നുണ്ടെന്ന് പോലീസിന്റെ രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ ജ്യോതിസ്, എഎസ്ഐ സജയ് എന്നിവരുടെ നേതൃത്വത്തിൽ കുന്നംകുളം കക്കാട് മേഖലയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ലോറി പിടികൂടിയത്. പിടികൂടിയ വാഹനം ജിയോളജി വകുപ്പിന് കൈമാറുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു. അനധികൃത മണ്ണ് കടത്ത് തടയുന്നതിന്റെ ഭാഗമായി മേഖലയിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.
Related Posts
ഞമനേങ്ങാട് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് 29 ന് ഞായറാഴ്ച
- Ramesh Chembil
- December 10, 2024
- 0
വടക്കേക്കാട്:ഞമനേങ്ങാട് ബാലസുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റിയുടെയും തത്വമസി വിളക്ക് കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ അയ്യപ്പൻ വിളക്ക് ഡിസംബർ 29 ന് ഞായറാഴ്ച ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു
വൈലത്തൂർ ഈസ്റ്റ് എ.എൽ പി.സ്ക്കൂളിൽ ഹരിതസമേതം
- Ramesh Chembil
- June 27, 2024
- 0
വടക്കേക്കാട്: വൈലത്തൂർ ഈസ്റ്റ് എ.എൽ പി.സ്ക്കൂളിൽ ഹരിതസമേതം പരിപാടിയുടെ ഭാഗമായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വിത്തുബോളുകൾ തയ്യാറാക്കുന്നു.ഓരോരുത്തരും തയ്യാറാക്കുന്ന വിത്തുമ്പോളുകൾ ജൂലൈ 4, 5 തിയതികളിൽ ഞാറ്റുവേല സമയത്ത് പ്രകൃതിയിലേക്ക് എറിയും.വിത്തുബോളുകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട […]
ചൊവ്വന്നൂരിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് പഴഞ്ഞി സ്വദേശിനിക്ക് ദാരുണാന്ത്യം
- Ramesh Chembil
- March 2, 2024
- 0
കുന്നംകുളം:ചൊവ്വന്നൂരിൽ ടോറസ്റ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പഴഞ്ഞി സ്വദേശിനി മരിച്ചു. പഴഞ്ഞി ചെറുതുരുത്തി സ്വദേശിനി അപർണ(18)യാണ് മരിച്ചത്. മൃതദേഹം കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
