ഗുരുവായൂർ:ആധുനിക ഇന്ത്യയുടെ വികസന ശില്പിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അമൂല്യ അമരക്കാരനുമായിരുന്ന രാജീവ് ഗാന്ധിയുടെ 34- ധീര രക്തസാക്ഷി ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ മജ്ഞുളാൽ പരിസരത്ത് സ്മരണാജ്ഞലി അർപ്പിച്ചു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് പ്രാർത്ഥനയോടെ തുടക്കം കുറിച്ച അനുസ്മരണ സദസ്സ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷനായി.നേതാക്കളായ ആർ.രവികുമാർ,കെ.പി.ഉദയൻ , സി.എസ് സൂരജ് ,ബാലൻ വാറണാട്ട്,പി.ഐ.ലാസർ, കെ.പി.എ റഷീദ്,ഷൈലജ ദേവൻ,ശിവൻ പാലിയത്ത്, പ്രദീഷ് ഓടാട്ട്,സി.ജെ.റെയ്മണ്ട്, സ്റ്റീഫൻ ജോസ് ,വി.എസ്. നവനീത്, ടി.കെ.ഗോപാലകൃഷ്ണൻ ,ഹരി എം.വാരിയർ,പ്രിയ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ശശി വല്ലാശ്ശേരി, ഏ.കെ.ഷൈമിൽ ,സി. അനിൽകുമാർ ,ബഷീർ മാണിക്കത്ത് പടി,പ്രേംജി മേനോൻ ,പി.ജി.സുരേഷ്, എം.എം. പ്രകാശൻ,പി.എൻ. പെരുമാൾ ,ഷൺമുഖൻ തെച്ചിയിൽ ,ഷാജൻ വെള്ളറ,സി. ശങ്കരനുണ്ണി,പ്രകാശൻ പൊനൂസ് ജോയ് തോമാസ് ,സി.കെ. ഡേവിസ്,അഷറഫ് കൊളാടി ,രാമകൃഷ്ണൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി
കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി രാജീവ് സ്മരണ പുതുക്കി
