ഗുരുവായൂരിൽ സ്പെഷ്യൽ പോലീസ് ഓഫീസർ ഒഴിവ്; അപേക്ഷിക്കേണ്ട അവസാന തിയ്യതി നവം:15

ഗുരുവായൂർ:2024 -25 വർഷത്തിലെ ശബരിമല സീസനോട് അനുബന്ധിച്ച് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ പരിധിയിൽ ക്രമസമാധാന ഡ്യൂട്ടി ചെയ്യുന്നതിനായി സർക്കാർ ഉത്തരവ് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു.25 വയസ്സിനും 50 വയസ്സിനും മദ്ധ്യേ പ്രായയുള്ള എസ് എസ് എൽ സി വിദ്യാഭ്യാസ യോഗ്യതയും കായിക ക്ഷമതയുമുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.ഗുരുവായൂർ മുനിസിപ്പൽ പരിധിയിൽ നിന്നുള്ളവർക്കും മലയാളം ഒഴികെയുള്ള മറ്റ് ദക്ഷിണേന്ത്യൻ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നവർക്കും NCC/ NSS/Ex. Service തുടങ്ങിയവർക്കും പ്രത്യേകം മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ നിന്നും അപേക്ഷ ഫോം ലഭിയ്ക്കുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകൾ  ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ നവം.15 ന് വൈകുന്നേരം 05.00 മണിയ്ക്ക് മുൻപ് സമർപ്പിയ്ക്കേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം അപേക്ഷകൻ്റെ ഐഡി പ്രൂഫും 2 പാസ്പോർട്ട് സൈസ് ഫോട്ടോയും മുൻഗണനാ സർട്ടിഫിക്കറ്റുകളും സമർപ്പിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *