ഗുരുവായൂർ മേൽശാന്തി മാറ്റം നാളെ:രാത്രി 9 ന് ക്ഷേത്രം നട അടയ്ക്കും

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ രാത്രി മേൽശാന്തി മാറ്റം നടക്കുന്നതിനാൽ അത്താഴപൂജ കഴിഞ്ഞു രാത്രി 9 മണിക്ക് ക്ഷേത്ര നടയടക്കും. രാത്രി 8.45 ഓടെ ദർശനത്തിനു ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കും.നാളെ ചുറ്റുവിളക്ക് ഉണ്ടാകില്ല.ദർശന നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *