ഗുരുവായൂർ: ക്ഷേത്രോത്സവത്തിൻ്റെ നാലാം ദിവസമായ ഇന്ന് ഉച്ചയ്ക്കു ശേഷം ചന്ദ്ര ഗ്രഹണമാകയാൽ ക്ഷേത്ര ചടങ്ങിന് മാറ്റം ഉണ്ടാകും. വൈകിട്ട് 6 മണിക്ക് ക്ഷേത്രനട അടയ്ക്കുന്നതും ഗ്രഹണ ശേഷം 7.15ന് നട തുറന്ന് ക്ഷേത്രത്തിലെ ചടങ്ങുകൾ ക്രമപ്രകാരം തുടരുന്നതുമാണ്. അന്താഴപ്പൂജ നിവേദ്യങ്ങളായ അപ്പം, അട, അവിൽ ശീട്ടാക്കുന്നതല്ല. ഉച്ചയ്ക്കുശേഷമുള്ള പകർച്ച,രാത്രിയിലെ പ്രസാദ ഊട്ട് എന്നിവയുണ്ടാകില്ല
ചന്ദ്രഗ്രഹണം; ഗുരുവായൂർ ക്ഷേത്ര ചടങ്ങിന് മാറ്റം
