വെളിയംകോട് സെന്ററിലെ പ്രഭ ജ്വല്ലറിയിൽ മോഷണശ്രമം;ഷട്ടറിൻ്റെ പൂട്ടുകൾ തകർക്കാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യം ലഭിച്ചു           

എരമഗലം:വെളിയംകോട് അങ്ങാടിയിലെ പ്രഭ ഗോൾഡ് ആന്റ് ഡയമണ്ട് എന്ന ജ്വല്ലറിയുടെ പൂട്ട് തകർത്ത് മോഷണ ശ്രമം.
അർദ്ധ രാത്രി ഒരു മണിയോടെയാണ് സംഭവം. ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് മോഷ്ടാവ് പൂട്ട് പൊട്ടിച്ചത്.മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ കടയിൽ നിന്നും ലഭിച്ചു.വെളിയംകോട് അങ്ങാടിയിൽ ഒരുവർഷം മുമ്പാണ് പ്രഭ ജ്വല്ലറിയുടെ ഉദ്ഘാടനം കഴിഞ്ഞത്. ഷട്ടറിന് താഴെ ടൈൽസുകളും പൊളിച്ചു മാറ്റിയ നിലയിലാണ് ഉള്ളത്.

കൂടുതൻ ദൃശ്യങ്ങൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *