കൊച്ചി:അങ്കമാലി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ്ങെന്ന് പരാതി.സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
ഫഹദ് ഫാസിൽ നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് രോഗികളെചികിത്സിക്കുന്നതിനിടെ രാത്രി നടന്നത്.രോഗികളെ ചികിത്സിക്കുമ്പോഴും സമീപത്ത് സിനിമ ചിത്രീകരണം നടന്നിരുന്നതായി പറയുന്നു. രജിസ്ട്രേഷൻ കൗണ്ടർ താത്ക്കാലികമായി അടച്ചാണ് ഷൂട്ടിംങ്ങ് നടത്തിയെന്ന് പരാതിയുണ്ട്.ആരാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് മെഡിക്കൽ സൂപ്രണ്ട് വിശദീകരണം നല്കിയിട്ടില്ല.സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു.ഫഹദ് ഫാസിൽ നിർമിക്കുന്ന ‘പൈങ്കിളി’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങാണ് നടന്നത്.സജിൻ ഗോപു, അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. എല്ലാ മാനദണ്ഢങ്ങളും പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നല്കിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദ്ധീകരണം
അങ്കമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കിടെ സിനിമാ ഷൂട്ടിംങ് ;സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
