വടക്കേക്കാട്:തൊഴിയൂർ മുഖംമൂടി മുക്കിൽ ബൈക്ക് യാത്രികരായ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. തൊഴിയൂർ സ്വദേശി ഗൗതമിനാണ് പരിക്കേറ്റത്.ഇന്ന് രാത്രി 7 മണിയോടെയായിരുന്നു സംഭവം. ഗുരുവായൂർ ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്ക് യാത്രികർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ഇവർ മുഖംമൂടി മുക്കിൽ വച്ച് സംഘർഷത്തിൽ ഏർപ്പെടുകയുമായിരുന്നു. ശേഷം ഒരു സംഘം ബൈക്കുമായി പോയെങ്കിലും ഇവരുടെ പേഴ്സും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടതിനെ തുടർന്ന് സംഭവം സ്ഥലത്തേക്ക് ഇവർ വീണ്ടും തിരിച്ചെത്തി. തുടർന്ന് സംഭവസ്ഥലത്ത് സുഹൃത്തുക്കളുമായിഉണ്ടായിരുന്ന സംഘം തിരിച്ചെത്തിയവരുമായി വീണ്ടും സംഘർഷം ഉണ്ടാവുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ യുവാവിനെ തൊഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കേക്കാട് പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് ആക്രമികൾക്കായി അന്വേഷണം ആരംഭിച്ചു.
തൊഴിയൂർ മുഖംമൂടി മുക്കിൽ ബൈക്ക് യാത്രികരായ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി
