വി.വി രാജേഷ് തിരവനന്തപുരം മേയർ,ജി എസ് ആശാനാഥ് ഡെപ്യൂട്ടി മേയർ

തിരുവനന്തപുരം:വി.വി. രാജേഷ് തിരുവനന്തപുരം കോർപ്പറേഷൻ മേയറാകും. ബിജെപിയുടെ മേയർ സ്ഥാനാർഥിയായി രാജേഷിനെയും ഡെപ്യൂട്ട മേയർ സ്ഥാനാർഥിയായി ജി.എസ്. ആശാനാഥിനെയും സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു. അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ട ആർ ശ്രീലേഖയെ അനുനയിപ്പിച്ചാണ് പ്രഖ്യാപനം. ഡെപ്യൂട്ടി മേയർ സ്ഥാനം ഓഫർ ചെയ്തെങ്കിലും ഏറ്റെടുക്കാൻ ശ്രീലേഖ തയാറായില്ല.തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ പുതുചരിത്രം എഴുതാനുള്ള നിയോഗമാണ് വി.വി. രാജേഷിന്. 101 അംഗ കോർപ്പറേഷനിൽ 50 കൗൺസിലർ മാരുള്ള ബിജെപി സ്വതന്ത്ര പിന്തുണ കൂടി ഉറപ്പിച്ചതോടെ തെരഞ്ഞെടുപ്പ് അനായാസമായി. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ, ബിജെപി തിരുവനന്തപുരം മുൻ ജില്ലാ അധ്യക്ഷൻ, നിലവിൽ സംസ്ഥാന സെക്രട്ടറി, കഴിഞ്ഞ കൗൺസിലിൽ അംഗമായി പ്രതിപക്ഷത്തെ നയിച്ച വ്യക്തി തുടങ്ങിയവയാണ് ആർ ശ്രീലേഖ എന്ന ബിജെപി സൂപ്പർതാരത്തെ മറികടക്കാൻ രാജേഷിന് തുണയായത്. തിരുവനന്തപുരത്ത് രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളിൽ ഒന്നാക്കുകയാണ് ലക്ഷ്യം എന്ന് രാജേഷ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വരവ് വെറുതെയായിരിക്കില്ലെന്ന് സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *