വടക്കേക്കാട് :പാലിയേറ്റീവ് ദിനാഘോഷവും തൃതല പഞ്ചായത്തുകളിൽ നിന്ന് വിജയിച്ച ജനപ്രതിനിധികളെ ആദരിക്കലും സാമൂഹ്യ രംഗത്തെ പ്രഗൽഭരും അഭയം പാലിയേറ്റിവ്
പ്രവർത്തകരും പരിചരണത്തിലുള്ളവരും ചേർന്ന് നടത്തി. ത്രിതല പഞ്ചായത്തുകളിൽ നിന്ന് വിജയിച്ച ജനപ്രതിനിധികളെ ആദരിക്കൽ 20 വർഷമായി അഭയം പരിചരണത്തിലുള്ള കവിത കേശവൻ നിർവഹിച്ചു.
അഭയം പരിചരണം നൽകുന്ന അയൽ പഞ്ചായത്തുകളിലേയും, ബ്ലോക്കിലേയും മുനിസിപ്പാലിറ്റികളിലേയും ജില്ലാ പഞ്ചായത്തിലേയും ജന പ്രതിനിധികൾക്കുള്ള ആദരവ് ചടങ്ങിൽ പങ്കെടുത്ത പ്രമുഖ വ്യക്തികൾ നിർവഹിച്ചു.
കലാപരിപാടികളും ഉണ്ടായി. ഉച്ച ഭക്ഷണ ശേഷം സ്നേഹകൂട്ടായ്മ പിരിഞ്ഞു
വടക്കേക്കാട് പാലിയേറ്റീവ് ദിനാഘോഷവും വിജയിച്ച ജനപ്രതിനിധികളെ ആദരിക്കലും
