ഗുരുവായൂർ:വികസന വിരോധികളായ സി.പിഎം ൻ്റെ അഴിമതി നിറഞ്ഞ ദുർഭരണത്തിനെതിരെ ബിജെപി ഗുരുവായൂരിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നിന്നും ആരംഭിച്ച മാർച്ച് ജില്ലാ വൈസ് പ്രസിഡൻ്റ് ദയാനന്ദൻ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.മഞ്ചുളാൽ പരിസരത്ത് നടന്ന സമാപനയോഗം ജില്ലാ ട്രഷറർ കെ.ആർ അനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം പ്രസിഡൻ്റ് കെ.ആർ ബൈജു,ടി.വി വാസുദേവൻ, കെ.സി രാജു,കെ.ആർ ചന്ദ്രൻ, മനീഷ് കുളങ്ങര, പ്രദീപ് പണിക്കശ്ശേരി,ജിഥിൻ കാവീട്, ദിലീപ് കെ. എസ്,എം.ആർ വിശ്വൻ,ഗണേഷ് ശിവജി,കെ.ജി രാധാകൃഷ്ണൻ,ശ്രീജിത്ത് പള്ളിക്കര, പ്രസന്നൻ വലിയപറമ്പിൽ,സുമേഷ് ഗുരുവായൂർ എന്നിവർ പങ്കെടുത്തു
അഴിമതി നിറഞ്ഞ സിപിഎംദുർഭരണത്തിനെതിരെ ബിജെപി ഗുരുവായൂരിൽ നൈറ്റ് മാർച്ച് നടത്തി
