ഗുരുവായൂർ:യുഗ പുരുഷന്റെ ഓർമയിൽ ശ്രീനാരായണ ഗുരു സമാധി ഇന്ന്.’ഒരു ജാതി,ഒരു മതം,ഒരു ദൈവം മനുഷ്യന്’എന്ന ആശയം പ്രചരിപ്പിക്കുക വഴി മാനവികതയുടെ ഉദാത്തമായ മാതൃകയാണ് ഗുരു സൃഷ്‌ടിച്ചത്.
കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രമായ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്.കേരളത്തിന്റെ സാമൂഹ്യ പരിഷ്‌കരണ ചരിത്രത്തിൽ ഗുരുവിന്റെ സ്ഥാനം വളരെ വലുതാണ്. ജാതി മത ചിന്തകളിലെ ജീർണതകൾക്ക് എതിരെ പോരാടിയ അദ്ദേഹം നമ്മുടെ സാംസ്‌കാരിക വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.ശിവഗിരിയിലും വിവിധ യൂണിയനുകളിലും ശാഖകളിലും മഹാസമാധി ദിനാചരണത്തേടനുബന്ധിച്ച് പ്രാർത്ഥനകളും പ്രഭാഷണങ്ങളും ശാന്തിയാത്രയും സംഘടിപ്പിക്കുന്നു. ഗുരുവായൂരിൽ യൂണിയൻ നടക്കുന്ന സമാധി ദിനാചരണം പ്രസിഡൻ്റ് പി.എസ് പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പി.എ സജീവൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കവി രാജീവ് ആലുങ്കൽ മുഖ്യ പ്രഭാഷണം നടത്തും.വിമലാനന്ദൻ മാസ്റ്റർ,സുകുമാരൻ അമ്പാടി,പി.പി സുനിൽ കുമാർ, കാഞ്ഞിരപറമ്പിൽ രവീന്ദ്രൻ, ശ്രീനിവാസൻ ചുള്ളിപറമ്പിൽ, സദാനന്ദൻ താമരശ്ശേരി തുടങ്ങിയവർ പങ്കെടുക്കും
യുഗ പുരുഷന്റെ ഓർമയിൽ ശ്രീനാരായണ ഗുരു സമാധി ഇന്ന്
