വെളിയങ്കോട് വൻ കഞ്ചാവ് വേട്ട;കാറിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവ് പിടികൂടി, 6 പേർ അറസ്റ്റിൽ

പെരുമ്പടപ്പ്: :ഇന്നോവ കാറിൽ
കടത്തുകയായിരുന്ന 10 കിലോ
കഞ്ചാവുമായി 6 പേർ അറസ്റ്റിൽ.
പെരുമ്പടപ്പ് അയിരൂർ സ്വദേശികളായ
പവിത്ത്(26)സാലിഹ്(26)ഷെഫീക്ക്(28)ഷെബീർ(28)സെലീം(26)സുമേഷ്(25)എന്നിവരാണ് പിടിയിലായത്.രഹസ്യ
വിവരത്തെ തുടർന്ന് മലപ്പുറം എസ്പിക്ക്
കീഴിലെ സ്പെഷൽ സ്ക്വാഡിന്റെയും
പെരുമ്പടപ്പ് പോലീസിന്റെയും സംയുക്ത
പരിശോധനയിലാണ്  വെളിയങ്കോട് പഴഞ്ഞിയിൽ കാറിൽ കൊണ്ടു വരികയായിരുന്ന കഞ്ചാവ്
പിടികൂടിയത്.ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
വിശാഖപട്ടണത്ത് നിന്ന്
പാലപ്പെട്ടി ഭാഗത്തേക്ക്
വിതരണത്തിനായി കൊണ്ടുവരികയായിരുന്ന കഞ്ചാവാണ്
പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *