പാവറട്ടി:എളവള്ളിയില്‍ ആന ഇടഞ്ഞു.രണ്ടുപേരെ കുത്തി.ഒരാള്‍ മരിച്ചു. കുളിപ്പിക്കുന്നതിനിടെ ചിറയ്ക്കല്‍ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്. എളവള്ളി ബ്രഹ്മകുളം പൈങ്കണിക്കല്‍ ക്ഷേത്രത്തില്‍ ഉല്‍സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. ഉത്സവ കച്ചവടത്തിനെത്തിയ ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ഇടഞ്ഞ ആന പാപ്പാനെയാണ് ആദ്യം കുത്തിവീഴ്ത്തിയത്. പരുക്ക് ഗു രുതരമാണ്.വിരണ്ടോടുന്നതിനിടെയാണ് ആനന്ദിന് കുത്തേറ്റത്. ആന നാലുകിലോമീറ്ററോളം ഓടി കണ്ടാണിശേരി വരെയെത്തി. ജനവാസമേഖലയിലൂടെ ഓടിയ ആനയെ മുക്കാല്‍മണിക്കൂറിനുശേഷം തളച്ചു.
പാവറട്ടി എളവള്ളിയില്‍ ആന ഇടഞ്ഞ് രണ്ടുപേരെ കുത്തി; ഒരാള്‍ മരിച്ചു.
