പുന്നയൂർ:ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഡിഗ്രി,പിജി വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ്പുകളുടെ വിതരണം നടത്തി. 4 ലക്ഷം രൂപ ചിലവിൽ പത്തുപേർക്കാണ് ലാപ്ടോപ്പുകൾ നൽകിയത്.
വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കർ അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എ.വിശ്വനാഥൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ.അറാഫത്ത്,
സെലീന നാസർ,ഷൈബ ദിനേശൻ,പ്രധാന അധ്യാപിക സുനിത എന്നിവർ സംസാരിച്ചു
ലാപ്ടോപ്പുകൾ വിതരണം ചെയ്തു
