തങ്ങൾപ്പടി ഹിദായത്തുൽ ഇസ് ലാം മദ്രസ്സ നാടിന് സമർപ്പിച്ചു.


അണ്ടത്തോട്: തങ്ങൾ പ്പടി ഹിദായത്തുൽ ഇസ് ലാം മദ്രസ്സയുടെ നവീകരിച്ച പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു.തങ്ങൾപ്പടി മദ്രസ്സ അങ്കണത്തിൽ പ്രത്യേകം ഒരുക്കിയ കെ എം ഉസ്താദ് നഗറിൽ നടന്ന ഉൽഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രിമുത്തുകോയ തങ്ങൾ നിർവ്വഹിച്ചു.ജസീൽ റഹ്മാനി അദ്യക്ഷത വഹിച്ചു. അഡ്വ: ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ഇല്ല്യാസ് ഫൈസി അമ്പാല, അബ്ദുറസാഖ് ഫൈസി, അണ്ടത്തോട് മഹല്ല് പ്രസിഡൻ്റ് വി കെ മുഹമ്മദ്, മഹല്ല് ഖത്തീബ് മുഹമ്മദ് അഷ്റഫി, മഹല്ല് സെക്രട്ടറി വി.മായിൻകുട്ടി, തങ്ങൾ പ്പടി ജുമാമസ്ജിദ് ഖത്തീബ് എൻ ഹുസൈൻ അഷ്റഫി, അണ്ടത്തോട് റെഞ്ച് പ്രസിഡൻറ് മജീദ് ഫൈസി, മദ്രസ്സ കമ്മറ്റി പ്രസിഡൻ്റ് അബൂബക്കർ ഹാജി കല്ലയിൽ, സി ബി.റഷീദ് മൗലവി, ത്രീസ്റ്റാർ കുഞ്ഞുമുഹമ്മദ് ഹാജി, ഹംസത്ത് ചോലയിൽ, മദ്രസ്സ സ്വദർ മുഅല്ലിo സി.ബി റഷീദ് മൗലവി, സ്വാഗത സംഘം ചെയർമാൻ കെ എച്ച് ആബിദ്, മോനുട്ടി ഹാജി നാലകത്ത് തുടങ്ങിയവർ സംബന്ധിച്ചു.മദ്രസ്സ ജനറൽ സെക്രട്ടറി ഷെക്കീർപൂളക്കൽ സ്വാഗതവും, ഇബ്രാഹീം വാക്കയിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *