വടക്കാഞ്ചേരി: ഊത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശത്തിൻ്റെ ബുധനാഴ്ച പുലർച്ചെ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു.വടക്കാഞ്ചേരി ശിവ വിഷ്ണു ക്ഷേത്രം നടപ്പുരയിൽ വെച്ചാണ് ആന ഇടഞ്ഞത്. പുത്തൻകുളങ്ങര അർജുനനാണ് ഇടഞ്ഞത്.രണ്ടു ദീപസ്തംഭങ്ങളും,ഇരുമ്പു ഗെയിറ്റും , കവാടത്തിൻ്റെ മകുടവും അലങ്കാരങ്ങളും തകർത്തു .നിരവധി പേർക്ക് തിക്കിലും തിരക്കിലുംപ്പെട്ട് നേരിയ പരുക്കേറ്റു.കുട , വെഞ്ചാമരം,ആലവട്ടം പിടിച്ചിരുന്നവർ ആനപുറത്തു ഉണ്ടായിരുന്നു.പാപ്പാന്മാർ
ഒരു മണിക്കൂറോളം ശ്രമിച്ചാണ് ആനയെ നിയന്ത്രണത്തിലാക്കിയത്. അതിനു ശേഷമാണ് പുറത്തിരുന്നവർക്കു താഴെ ഇറങ്ങാനായത്
