ചാവക്കാട് :ബ്ലാങ്ങാട് കടപ്പുറത്ത് മത്സ്യ ബന്ധന വള്ളങ്ങൾക്ക് തീ പിടിച്ചു. ബ്ലാങ്ങാട്
അലുവക്കമ്പനിക്ക് പടിഞ്ഞാറ് ഭാഗത്താണ് കരയിൽ കയറ്റി വെച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്ക് തീ പിടിച്ചത്. ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം.നാട്ടുകാർ, ഗുരുവായൂർ ഫയർ ഫോഴ്സ്, കോസ്റ്റൽ പോലീസ് എന്നിവർ തീയണക്കാനുള്ള തീവ്രശ്രമത്തിലാണ്.രണ്ടു വള്ളങ്ങളും വലകളും പൂർണമായും കത്തി നശിച്ചു. ലക്ഷകണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു
