ഗുരുവായൂർ:മണ്ഡല തീർത്ഥാടന കാലത്തിന് തുടക്കം കുറിച്ച് നാളെ വൃശ്ചികം ഒന്ന് മുതൽ അയ്യപ്പഭക്തർക്ക് പ്രത്യേക ദർശന സൗകര്യത്തിനായി വരിസംവിധാനം ഒരുക്കും. മണ്ഡല കാലം പ്രമാണിച്ച് ക്ഷേത്രം നട ഒരു മണിക്കൂർ നേരത്തെ തുറക്കും. ഉച്ചതിരിഞ്ഞ് ഇനി തീർത്ഥാടന കാലം കഴിയുന്നതുവരെ ക്ഷേത്രം നട വൈകിട്ട് 3.30ന് തുറക്കും. കൂടുതൽ ഭക്തർക്ക് ദർശനം ഒരുക്കുന്നതിനാണ് ഈ നടപടി.വിരിവെക്കാൻ തീർത്ഥാടകർക്ക് വടക്കേ പന്തൽ ഭാഗത്ത് സൗകര്യം ഉണ്ടാകും. കെട്ടുനിറക്കാനുള്ള ദേവസ്വം സ്റ്റാൾ പടിഞ്ഞാറെ നടയിൽ പ്രവർത്തന സജ്ജമായി.മിതമായ നിരക്കിൽ കെട്ടുനിറ സാധനങ്ങൾ ഇവിടെ ലഭ്യമാണ്. ഹരിത ചട്ടം പാലിച്ചാകും ഇത്തവണ ശബരിമല തീർത്ഥാടനത്തെ വരവേൽക്കുന്നത്.ഗുരുവായൂരിലുള്ള ദേവസ്വം വക പാർക്കിങ്ങ് ഗ്രൗണ്ടുകൾ സജ്ജമാക്കി. മതിയായ വെളിച്ചവും ഉറപ്പുവരുത്തി. ക്ഷേത്രപരിസരത്തെ വഴിയോര കച്ചവടം ഒഴിവാക്കാൻ പോലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുo. ക്ലോക്ക് റൂം, ചെരുപ്പ് കൗണ്ടർ തുടങ്ങിയവയിൽ കൂടുതൽ നിരക്ക് വാങ്ങിയാൽ പോലീസിനെ അറിയിച്ച് കർശന നടപടിയെടുക്കാനും ദേവസ്വം തീരുമാനിച്ചിട്ടുണ്ട്. സത്രം മുതൽ ഗോകുലം ഹോട്ടൽ വരെയും കിഴക്കേ നട റോഡ് മുതൽ വാഹന പാർക്കിങ്ങ് സമുച്ചയം വരെയുള്ള ഭാഗത്ത് വാഹന പാർക്കിങ്ങ് അനുവദിക്കില്ല. വാഹന പാർക്കിങ്ങ് സമുച്ചയത്തിന് തെക്കുഭാഗത്ത് ഇരുചക്രവാഹനങ്ങൾക്ക് പാർക്കിങ്ങ് അനുവദിക്കും.
Related Posts
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് വനിതാ വിംഗ് രൂപീകരണവും വനിതാ സംഗമവും നടത്തി
- Ramesh Chembil
- March 10, 2024
- 0
ഗുരുവായൂർ:കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് വനിതാ വിംഗ് രൂപീകരണവും വനിതാ സംഗമവും ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് പ്രേമ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും […]
ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് പുന്നയൂർക്കുളം സ്വദേശി മരിച്ചു
- Ramesh Chembil
- October 21, 2024
- 0
പുന്നയൂർക്കുളം:ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് പുന്നയൂർക്കുളം സ്വദേശി മരിച്ചു.കടിക്കാട് പരേതനായ നന്ദിയാണത്തിൽ മുഹമ്മദ് മകൻ നവാസ് (33) ആണ് മരിച്ചത്.കബറടക്കം നാളെ കാലത്ത് 8 മണിക്ക് പുന്നയൂർ പിലാക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ
ഉപതെരഞ്ഞെടുപ്പ്;മുല്ലശ്ശേരിയിൽ യു ഡി എഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.വി എം മനീഷ് 63 വോട്ടിന് വിജയിച്ചു
- Ramesh Chembil
- February 23, 2024
- 0
പാവറട്ടി: മുല്ലശ്ശേരിഗ്രാമപഞ്ചായത്തിലെഏഴാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിംഗ്സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.എൽഡിഎഫിലെ വി.എം. മനീഷ് 63വോട്ടിനു വിജയിച്ചു. കഴിഞ്ഞതിരഞ്ഞെടുപ്പിൽ ഒരു വോട്ടിന്റെഭൂരിപക്ഷത്തിലാണ് യുഡിഎഫ്വിജയിച്ചത്. മണലൂർ എംഎൽഎമുരളി പെരുനെല്ലിയുടെ വാർഡാണ്.നിലവിലുണ്ടായിന്ന അംഗംയുഡിഎഫിലെ മോഹനൻവാഴപ്പുള്ളിയുടെ മരണത്തെ തുടർന്നാണ് […]
