പാവറട്ടി: മുല്ലശ്ശേരിഗ്രാമപഞ്ചായത്തിലെ
ഏഴാം വാർഡിലേക്ക് നടന്ന ഉപ
തെരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിംഗ്
സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.
എൽഡിഎഫിലെ വി.എം. മനീഷ് 63
വോട്ടിനു വിജയിച്ചു. കഴിഞ്ഞ
തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന്റെ
ഭൂരിപക്ഷത്തിലാണ് യുഡിഎഫ്
വിജയിച്ചത്. മണലൂർ എംഎൽഎ
മുരളി പെരുനെല്ലിയുടെ വാർഡാണ്.
നിലവിലുണ്ടായിന്ന അംഗം
യുഡിഎഫിലെ മോഹനൻ
വാഴപ്പുള്ളിയുടെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.
ലിജോ പനയ്ക്കൽ( യുഡിഎഫ്),
വി.എം. മനീഷ് (എൽഡിഎഫ്),
മിഥുൻ വൃന്ദാവനം( എൻഡിഎ),
പാർവതി ഗാന്ധി(ഇന്ത്യൻ ഗാന്ധിയ
പാർട്ടി), എൻ.ആർ.
രാജൻ(സ്വതന്ത്രൻ) എന്നീ അഞ്ച്
സ്ഥാനാർത്ഥികളാണ് മത്സര
രംഗത്തുണ്ടായിരുന്നത്.
