ചാവക്കാട്:വിശ്വനാഥക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗൾഫ് നടത്തുന്ന 19-ാംമത് ദേശവിളക്ക് മഹോത്സവവും അന്നദാനവും നവംബർ 23 ശനിയാഴ്ച ചാവക്കാട് വിശ്വനാഥക്ഷേത്രത്തിൽവെച്ച് നടക്കും. കൂടാതെ 2011 വർഷത്തിൽ ആരംഭിച്ച ജാതിമതഭേദമെന്ന്യയുള്ള ജീവകാരുണ്യ പ്രവർത്തന ങ്ങൾക്കായി വർഷത്തിൽ ശരാശരി മൂന്ന് ലക്ഷം രൂപ വീതം സഹായധനവും നൽകി വരുന്നു.
ദേശവിളക്കിനോടനുബന്ധിച്ച് വെള്ളിയാഴ്ച പുലർച്ചെ മഹാഗണപതിഹോമവും, പാലക്കൊമ്പ് എഴുന്നള്ളിപ്പിൽ അഞ്ഞൂറോളം പേരുടെ താലം, അയ്യപ്പസ്വാമി ക്ഷേത്രം മാതൃകയിൽ തങ്കരഥം, ഉടുക്ക്‌പാട്ട്,ചിന്തുപാട്ട്, കാവടികൾ, നാദസ്വരം, പഞ്ചവാദ്യം, ആനകൾ, തുള്ളൽ എന്നിവയുടെ അകമ്പടിയോടെ തിരുവത്ര കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിൽ നിന്ന് ദീപാരാധനക്ക് ശേഷം പുറപ്പെട്ട് രാത്രി 10 മണിക്ക് മുൻപായി വിശ്വനാഥക്ഷേത്രത്തിലെത്തിച്ചേരും. ഈ സമയം വിശ്വനാഥക്ഷേത്രത്തിൽ ഭജനമണ്ഡലി ഗുരുവായൂർ അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും ഉണ്ടാകും. തുടർന്ന് ഉടുക്കുപാട്ട്, തിരിഉഴിച്ചിൽ,പാൽകിണ്ടി എഴുന്നള്ളിപ്പ്,കനലാട്ടം, വെട്ടുംതടയും,മംഗളത്തോടെ ദേശവിളക്ക് സമാപിക്കുകയും ശബരിമല തീർത്ഥയാത്ര പുറപ്പെടുകയും ചെയ്യും.
ഉച്ചക്കും രാത്രിയിലുമായി പതിനായിരത്തോളം പേരുടെ അന്നദാനവും ഒരുക്കിയിട്ടുണ്ടെന്ന്ഭാരവാഹികളായ ഡോ. പി.വി മധുസൂദനൻ (ചെയർമാൻ),എൻ.വി മധു, (കൺവീനർ) എൻ.കെ പുഷ്പദാസ് (ഖജാൻജി) എ.എസ് സന്തോഷ്, കെ.കെ സഹദേവൻ കെ.എസ് വിശ്വനാഥൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിൽ അയ്യപ്പസേവാസംഘത്തിൻ്റെ ദേശവിളക്ക് നവംബർ 23ന്
