ആശാ വർക്കർമാരുടെ മുടിമുറിക്കൽ സമരത്തിന് ഐക്യദാർഢ്യവുമായി ബിജെപി

ഗുരുവായൂർ:ആശാ വർക്കർമാരുടെ സമരം 50-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ സെക്രട്ടറിയേറ്റിന് മുൻപിൽ ആശമാർ മുടിമുറിച്ച് പ്രതിഷേധിക്കുന്നതിന് ഐക്യദാർഢ്യവുമായി ബിജെപി.
ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ ബിജെപി നേതാക്കൾ തല മുണ്ഡനം ചെയ്ത് കൊണ്ടാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.ബിജെപി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ തന്നെ ആശയായിട്ടുള്ള ആശാ വർക്കർമാർക്ക് അവർ അർഹിക്കുന്ന അവകാശങ്ങൾ നൽകാൻ തയ്യാറാവാതെ മുഖം തിരിഞ്ഞിരിക്കുന്ന പിണറായി വിജയൻ്റെ നിലപാടുകളെ അവലപിക്കുന്നുവെന്ന് നിവേദിത അഭിപ്രായപ്പെട്ടു.മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.
കൾച്ചറൽ സെൽ സംസ്ഥാന കൺവീനർ രാജൻ തറയിൽ ആമുഖ പ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡൻ്റ് ദയാനന്ദൻ മാമ്പുള്ളി, മണ്ഡലം ജനറൽ സെക്രട്ടറി ടി.വി. വാസുദേവൻ, സുജയൻ മാമ്പുള്ളി, മനീഷ് കുളങ്ങര,ശോഭ ഹരിനാരായണൻ,ജ്യോതി രവീന്ദ്രനാഥ്,കെ.സി രാജു, ബിനീഷ് തറയിൽ,ജിഷാദ് ശിവൻ, പ്രസന്നൻ വലിയ പറമ്പിൽ, ജിതുൻലാൽ,ദീപ ബാബു, ഗണേഷ് ശിവജി,പ്രദീപ് പണിക്കശ്ശേരി, ദിലീപ് വടക്കേക്കാട്, ഇ.യു രാജഗോപാൽ, ജിതിൻ കാവീട്,ദീപക് തിരുവെങ്കിടം, ശ്രീജിത്ത് ചന്ദ്രൻ,കെ.കെ സുരേഷ്കുമാർ,മനോജ് പൊന്നുപറമ്പിൽ, നിഷ രാധാകൃഷ്ണൻ, ദിലീപ് ഘോഷ് എന്നിവർ നേതൃത്വം നൽകി.

കൂടുതൽ ദൃശ്യങ്ങൾ കാണാം

Leave a Reply

Your email address will not be published. Required fields are marked *