കൊടുങ്ങല്ലൂർ ഭരണി; കുരുംബക്കാവിൽ പതിനായിരങ്ങൾ കാവ് തീണ്ടി

കൊടുങ്ങല്ലൂർ: കാളി ദാരിക
യുദ്ധം കഴിഞ്ഞു, കുരുംബക്കാ വിൽ പതിനായിരങ്ങൾ കാവ് തീണ്ടി. അമ്മേ ശരണം ദേവീ ശരണം വിളികളോടെ പതിനാ യിരക്കണക്കിന് കോമരക്കൂട്ട ങ്ങളാണ് ക്ഷേത്രത്തിലേക്കെ ത്തിയത്. കാലിൽ ചിലമ്പും കൈയിൽ പള്ളിവാളുമായി എ ത്തിയ കോമരങ്ങൾ കോഴിക്കല്ല് മൂടിയതിന് മുകളിൽ ചെമ്പട്ട് വിരിച്ച് പള്ളിവാൾ കൊണ്ട് ശിരസ് മുറിച്ച് രക്തം ഒഴുക്കി. പള്ളിവാൾ കൊണ്ട് തലവെട്ടി ഒലിച്ചിറങ്ങുന്ന രക്തത്തിൽ മഞ്ഞൾ പൊടി വിതറി തന്നാരം പാടുന്ന കാഴ്‌ച കാണാൻ ഭക്‌തരുടെ വലിയ നിരതന്നെ കാണാമായിരുന്നു. ഞായറാ ഴ്ച രേവതി വിളക്ക് തെളിയു ന്നതിന് മുൻപുതന്നെ വിവിധ ‘ജില്ലകളിൽനിന്നുള്ള കോമര കൂട്ടങ്ങൾ നിലപാട് തറകളിൽ സ്ഥാനം പിടിച്ചു.മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഭക്തരുടെ കുത്തൊഴുക്കിനാണ് ക്ഷേത്രം സാക്ഷ്യം വഹിച്ചത്.അശ്വതി നാളിൽ ഉഷ പൂജയും പന്തീരടി പൂജയും ഉച്ചപൂജയും ദീപാ രാധനയും അത്താഴപൂജയും കാലേക്കൂട്ടി നിർവഹിച്ച് ശാ ന്തിക്കാരും മറ്റുള്ളവരും പുറ ത്തിറങ്ങിയശേഷം അടികൾ മാർ വലിയ തമ്പുരാനിൽ നിന്ന് അനുവാദം വാങ്ങി.തുടർന്ന് ക്ഷേത്ര കുളത്തിൽ കുളിച്ച് ഈറനണിഞ്ഞ് അടികൾമാർ ക്ഷേത്ര ശ്രീകോവിലിൽ പ്രവേ ശിച്ചു. ഉച്ചയ്ക്ക് ഒന്നോടെ തൃ ച്ചന്ദന ചാർത്ത് പൂജ ആരംഭിച്ചു.
അടികൾമാരുടെ നേതൃത്വ ത്തിലാണ് ഏഴരയാമം നീണ്ടു നിന്ന പൂജകൾ നടന്നത്. വരി ക്കപ്ലാവിൽ തീർത്ത ദേവീവി
ഗ്രഹത്തിലെ തിരുവാഭരണങ്ങൾ അഴിച്ച് മാറ്റി കരിക്കിൻ വെള്ളവും മഞ്ഞൾ പൊടി സു ഗന്ധദ്രവ്യങ്ങളും കൂട്ടിച്ചേർ ത്തുണ്ടാക്കിയ ഔഷധം ദേവീ വിഗ്രഹത്തിൽ തേച്ച് മൂന്നര മ ണിക്കൂർ നീണ്ടുനിന്ന ശാക്തേയ പൂജ നടത്തി. കിഴ ക്കെ നിലപാട് തറയിൽ ഉപവി ഷ്ടനായിരുന്ന വലിയ തമ്പുരാനെ പൂജ കഴിഞ്ഞെന്ന് അടി കൾമാർ അറിയിച്ചതോടെ കാവ് തീണ്ടാൻ പാലക്കവേലന് തമ്പുരാൻ അനുവാദം നൽകി. കോയ്‌മ പട്ടുകുട ഉയർത്തിയതോടെ കാവ് തീണ്ടൽ ആരംഭിച്ചു. കൈയിൽ കരുതിയ മുളവടി ക്ഷേത്രത്തിന്റെ ചെമ്പോലയിലടിച്ച് ക്ഷേത്രം വലംവച്ച് മഞ്ഞൾ പൊടിയും കുരുമുളകും മറ്റും ക്ഷേത്രത്തിലേക്കെറിഞ്ഞ് കാവ് തീണ്ടിയാണ് കോമരക്കൂട്ടങ്ങൾ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *