പുന്നയൂർക്കുളം:അണ്ടർ -19 ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞടുക്കപ്പെട്ട കേരളത്തിന്റെ അഭിമാന താരം മുഹമ്മദ് ഇനാന് ജന്മനാടിന്റെ ആദരവ് നൽകുന്നതിന്റെ ഭാഗമായി സ്വാഗത സംഗം രൂപീകരിച്ചു.പി എം എം സ്പോർട്സ് ക്ലബ്ബിൽ വെച്ചു നടന്ന യോഗത്തിൽ
ചെയർമാൻ സക്കറിയ കുന്നച്ചാം വീട്ടിൽ,വൈസ് ചെയർമാൻ സജീവ് ,ഷിബു കെ മുഹമ്മദ്, അഷ്‌ക്കർ അറക്കൽ ,കെ.വി നാസർ,ടിപ്പു സുൽത്താൻ , സൈനുദ്ധീൻ, ഷാമിനാസ് , റഷീദ്,കുഞ്ഞിമുഹമ്മദ് വീട്ടിപ്പറമ്പിൽ ,പി ഗോപാലൻ , അബ്ദുൾ അസീസ് ആറ്റുപുറം, പി പി ബാബു , ബക്കർ തൊട്ടേകാടൻ , അഹമ്മദുണ്ണി , ഉമ്മർ മാസ്റ്റർ, ഷരീഫ് പാണ്ടോത്തയിൽ എന്നിവരെ ഭാരവാഹികളായി തെരഞ്ഞടുത്തു. ഒക്ടോബർ 12 ന് ഉച്ചതിരിഞ്ഞ് ആൽത്തറ സെന്ററിൽ നിന്ന് തുടങ്ങി ജന്മനാടയ പരൂർ സമാപിക്കുന്ന സ്വീകരണത്തിൽ മന്ത്രിമാർ, എം എൽ എ മാർ, പൗര പ്രമുഖർ, നാട്ടുകാർ തുടങ്ങിയ വൻ ജനാവലി അണിനിരക്കും
മുഹമ്മദ് ഇനാന് സ്വീകരണം;സ്വാഗത സംഗം രൂപീകരിച്ചു
