ഗുരുവായൂർ: കേന്ദ്ര പദ്ധതികളിൽ 50 ശത മാനം ചെലവും സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയെന്ന് മന്ത്രി എം.ബി. രാജേഷ്.2004 വരെ കേന്ദ്ര പദ്ധതികളുടെ 90 ശ തമാനവും 2014 വരെ 75 ശതമാനവും കേന്ദ്രം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.ഗുരുവായൂർ നഗരസഭയുടെ വയോ പാർക്ക് ഉദ്ഘാടനം ചെയ്യു കയായിരുന്നു മന്ത്രി.എൻ.കെ.അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്,വൈസ് ചെ യർപേഴ്‌സൻ അനീഷ്മ ഷനോജ്, എ.എം. ഷെഫീർ,ഷൈലജ സുധൻ,എ.എസ്. മനോജ്,എ.സായിനാഥൻ,ബിന്ദു അജിത് കുമാർ, കെ.പി. ഉദയൻ,ടി.ടി ശിവദാസൻ, ഫൈസൽ പൊട്ടത്തയിൽ,എ. സുബ്രഹ്മണ്യൻ,കെ.പി വിനോദ്, ആൻ്റോ തോമസ്, ജോഫി കുര്യൻ, ലിജിത്ത് തരകൻ എന്നിവർ സംസാരിച്ചു.തൊഴിയൂർ സു നേന-പനാമ റോഡിൽ മണ്ണാംകു ളത്താണ് വയോപാർക്ക്.നടപ്പാത,തെരുവ് വിളക്കുകൾ, കൈവരി,സ്റ്റീൽ ബഞ്ചുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. അമൃത് പദ്ധതിയിൽ നിന്ന് 38 ലക്ഷവും നഗരസഭ ഫ ണ്ടിൽ നിന്ന് ആറ് ലക്ഷവും ചെ ലവിട്ടു. മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 48 ലക്ഷം രൂപ ചെലവിൽ റോഡ് നവീകരിച്ചിട്ടുമുണ്ട്
മണ്ണാംകുളം വയോ പാർക്ക് നാടിന് സമർപ്പിച്ചു
