മാലിന്യ മുക്ത നവകേരളം;ബ്ലോക്ക് തലത്തിൽ വടക്കേക്കാട് മികച്ച ഗ്രാമപഞ്ചായത്ത്

വടക്കേക്കാട് : ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ബ്ലോക്ക് തലം മികച്ച ഗ്രാമപഞ്ചായത്തായി വടക്കേ കാടിനെ തിരഞ്ഞെടുത്തു. മികച്ച സർക്കാർ സ്ഥാപനമായി വടക്കേക്കാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ,മികച്ച സ്വകാര്യസ്ഥാപനമായി പുന്നയൂർ രാജാ ആയുർവേദ റിസോർട്ട്,മികച്ച റെസിഡൻസ് അസോസിയേഷനായി കുന്നത്തൂർ റെസിഡൻസ് അസോസിയേഷൻ, മികച്ച വായനശാലയായി കടപ്പുറം ഉദയ വായനശാല, മികച്ച ഹരിത പൊതു ഇടമായി പുന്നയൂർ കുട്ടാടൻപാടം,മികച്ച സിഡിഎസ് ആയി വടക്കേക്കാട്, മികച്ച ഹരിത കർമ്മസേനയായി ഒരുമനയൂർ,ഹരിത ടൗൺ ആയി വടക്കേക്കാട് അഞ്ഞൂരിനെയും തിരഞ്ഞെടുത്തു.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് നഫീസകുട്ടി അധ്യക്ഷത വഹിച്ചു.ചാവക്കാട് എസ് ഐ ശരത്ത് സോമൻ വിശിഷ്ടാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്നലാംകുന്ന് മുഹമ്മദുണ്ണി , ഫാത്തിമ ലീനസ്,ഗ്രീഷ്മ സനോജ് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *