അഞ്ഞൂർ:തൊഴിയൂരിൽ കടകളിൽ പരക്കെ മോഷണം. ഗുരുവായൂർ റോഡിലെ
അലീഫ് ഹോട്ടൽ, എപികെ സൂപ്പർ മാർക്കറ്റ്, ട്രൂ കെയർ മെഡിക്കൽസ്,മാളിയേക്കൽ പടിയിലെ മദ്രസ, സമീപത്തെ പലചരക്ക്കട എന്നിവടങ്ങളിലാണ് ബുധനാഴ്ച പുലർച്ചയോടെ മോഷണം നടന്നിട്ടുള്ളത്. എപികെ സൂപ്പർ മാർക്കറ്റിൽ നിന്ന് 5000 രൂപയോളം നഷ്ടപെട്ടു, കൂടാതെ സിസിടിവി കാമറ , ഡിവിആർ, കടയുടെ എന്നിവ നഷ്ടപ്പെട്ടു. ട്രൂ കെയർ മെഡിക്കൽസിൽ നിന്ന് 12000 രൂപയും മെബൈൽഫോൺ എന്നിവ നഷ്ടപ്പെട്ടു. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
മോഷ്ടാവിൻ്റെ ദൃശ്യം സമീപത്തെ കടകളിലെ സിസിടിവി ക്യാമറയിൽ തെളിഞ്ഞിട്ടുണ്ട്. കടയുടമകൾ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഗുരുവായൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തൊഴിയൂരിൽ കടകളിൽ പരക്കെ മോഷണം
