പുതുവർഷത്തിൽ പുതിയ ലോകം പുതിയ പ്രതീക്ഷകൾ….

പുത്തൻ പ്രതീക്ഷകളുമായി മറ്റൊരു പുതുവർഷം കൂടി പിറക്കുന്നു.പുതിയ വർഷം,പുത്തൻ ദിനങ്ങൾ,പുതിയ സ്വപ്നങ്ങൾ, വേറിട്ട ആശയങ്ങൾ,പുതിയ രീതികൾ,ഉറച്ചതീരുമാനങ്ങൾ… കഴിഞ്ഞ ദിനങ്ങളത്രയും ചരിത്രമാണ്. പുതുവർഷം എന്നും എപ്പോഴും പ്രത്യാശയുടെ തുരുത്താണ്. തിരുത്തലിനും രൂപപ്പെടലിനും ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷ യും പ്രചോദനവുമാണ് പുതു വർഷം.പ്രതീക്ഷകളാണ് ജീവി തത്തെ മുന്നോട്ടു നയിക്കുന്നത്. യാത്രയിൽ നേട്ടങ്ങൾക്കൊപ്പം നഷ്‌ടപ്പെടലുകളും ഉണ്ടാ യേക്കാം.അതുകൊണ്ടുതന്നെ അതിജീവനവും പ്രധാനമാണ്. ലോകം കാഴ്ചവയ്ക്കുന്ന മാതൃ കയും അതിജീവനത്തിന്റെതാണ്. കഴിഞ്ഞ 7 വർഷത്തിനിടെ നമ്മുടെ നാട് നേരിട്ടതും സമാനതകളില്ലാത്ത വെല്ലുവളികളാണ്. തുടർച്ചയായ രണ്ടു വർഷം പ്രള യം,പിന്നാലെ കോവിഡ് എന്ന മഹാമാരി, ഒടുവിൽ ഇതാ വയനാട് ചൂരൽമല ദുരന്തം…ഒന്നും ഒന്നിന്റെയും അവസാനവുമല്ല,തുടക്കവുമല്ല…
സ്നേഹവും സമാധാനവും നൻമയും നിറഞ്ഞ നല്ല നാളുകൾ ഈ പുതുവർഷം നമുക്ക് സമ്മാനിക്കട്ടെയെന്ന് ആശംസിക്കുന്നു…എല്ലാ മാന്യ പ്രേക്ഷകർക്കും ഗുരുവായൂർ സിറ്റി ന്യൂസിൻ്റെ പുതുവത്സരാശംസകൾ…

Leave a Reply

Your email address will not be published. Required fields are marked *