തൃശൂര്‍:തൃശൂർ ലോകസഭ മണ്ഡലം സ്ഥാനാർത്ഥികളായ സുരേഷ് ഗോപി, വി.എസ് സുനിൽകുമാർ, കെ.മുരളീധരൻ എന്നിവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ല കലക്ടർ കൃഷ്ണതേജയുടെ മുൻപാകെയാണ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി അയ്യന്തോള്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സുരേഷ് പത്രിക സമര്‍പ്പിക്കാനെത്തിയത്. തൃശൂര്‍ ലോകസഭ മണ്ഡലത്തിലെ തീരദേശ മത്സ്യ ത്തൊഴിലാളികളാണ് സുരേഷ് ഗോപിക്ക് കെട്ടിവെക്കാനുള്ള തുക നല്‍കിയത്. രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി.നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സുരേഷ് ഗോപി ജനപിന്തുണ തേടിയിരുന്നു.
ഇടതു സ്ഥാനാര്‍ഥിയായ വി.എസ് സുനില്‍കുമാര്‍ നാമനിര്‍ദേശ പത്രിക സമർപ്പിക്കാനെത്തിയത്
മന്ത്രി കെ.രാജന്‍, മുന്‍മന്ത്രി കെ.പി.രാജേന്ദ്രന്‍,സിപിഎം ജില്ല സെക്രട്ടറി എം.എം വര്‍ഗീസ്, കേരളബാങ്ക് വൈസ്പ്രസിഡന്റ് എം.കെ കണ്ണന്‍ തുടങ്ങി മുതിര്‍ന്ന ഇടതു നേതാക്കള്‍ക്കൊപ്പമാണ്. യു ഡി എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ വൻ ജനാവലിയുടെ അകമ്പടിയോടെയാണ് പത്രിക സമർപ്പിക്കാനെത്തിയത്.ഡി സി സി പ്രസിഡൻ്റ് ജോസ് വള്ളൂർ, ടി.എൻ പ്രതാപൻ, സി.എ മുഹമ്മദ് റഷീദ്, തോമസ് ഉണ്ണിയാടൻ എന്നിവരും പത്രികാ സമർപ്പണത്തിന് മുരളീധരനോടൊപ്പ മുണ്ടായിരുന്നു
ദൃശ്യങ്ങൾ കാണാം
