തൊഴിയൂരിൽ ക്രിസ്മസ്സിനെ വരവേറ്റ് പാപ്പമാർ നിരത്തിലിറങ്ങി

വടക്കേക്കാട്: തൊഴിയൂരിൽ ക്രിസ്മസ്സിനെ വരവേറ്റ് പാപ്പമാർ നിരത്തിലിറങ്ങിയത് കൗതുകമുണർത്തി.തൊഴിയൂർ സി എം യുപി സ്കൂളിലെ വിദ്യാർത്ഥികളാണ് ക്രിസ്മസ് പാപ്പമാരായി നിരത്തിലിറങ്ങിയത്.പാട്ടിൻ്റെ ഈണത്തിൽ തുള്ളിക്കളിച്ചു കൊണ്ട് അഞ്ഞൂർ സെൻ്ററിലെത്തിയ പാപ്പമാരുടെ സംഘത്തെ കാണാൻ ആളുകൾ തടിച്ചുകൂടി.വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും പാപ്പമാരുടെ വേഷം ധരിച്ചിരുന്നു. സ്കൂളിൽ ക്രിസ്മസ് ആഘോഷം മലബാർ സ്വതന്ത്ര സുറിയാനി സഭ മേലധ്യക്ഷൻ സിറിൽമാർ ബസേലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സുഹറ ഹംസ മോൻ, സഭാ ട്രസ്റ്റി ബിനായി പി മാത്യു, പിടിഎ പ്രസിഡൻ്റ് കെ വി നിർമ്മലൻ, എം പി ടി എ പ്രസിഡണ്ട് ആശാ ഷിബു, പ്രധാനധ്യാപിക സ്റ്റെനി കെ സ്റ്റീഫൻ, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി എം വി ഉല്ലാസ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *