കായിക മികവിന് പുതിയ അധ്യായവുമായി ഐ സി എ സ്കൂൾ

വടക്കേക്കാട് : പഠന മികവിനൊപ്പം കലാകായികരംഗത്ത് എന്നും മുന്നിൽ നിൽക്കുന്ന ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി നവീകരിച്ച കളി സ്ഥലത്തിന്റെ ഉദ്ഘാടനം ജില്ല കായിക സമിതി അംഗം സുമേഷ് ഉദ്ഘാടനം ചെയ്തു. ഐ സി എ പ്രസിഡന്റ് കോട്ടയിൽ കുഞ്ഞുമോൻ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ മുഹമ്മദലി സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗങ്ങളായ അഡ്വ ആർ.വി അബ്ദുൽ മജീദ്, ഓ എം മുഹമ്മദലി, കെ സെയ്ദ് മുഹമ്മദ്, അബ്ദു കെ വി, ഹയർ സെക്കൻഡറി വൈസ് പ്രിൻസിപ്പാൾ ഫാത്തിമ കമാൽ,സ്കൂൾ വൈസ് പ്രിൻസിപ്പാൾ മുഹമ്മദ് യൂനുസ്,പിടിഎ പ്രസിഡണ്ട് മുജീബ് എന്നിവർ ആശംസകൾ അർപ്പിച്ചു. മുൻകാല കായിക അധ്യാപകരായ നാസർ,ഹനീഫ എന്നിവരുടെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി. എച്ച്എസ്എസ് അക്കാദമിക് കൺവീനർ കുഞ്ഞാലു വി മൊയ്തു നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികളുടെ ഫുട്ബോൾ മത്സരം അരങ്ങേറുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *