യാത്രയയപ്പ് നല്കി

വടക്കാഞ്ചേരി :വടക്കാഞ്ചേരി വില്ലേജ് ഓഫീസറായി തലപ്പിള്ളി താലൂക്കിൻ്റെ തലപ്പത്ത് എത്തി
സ്ഥലം മാറി പോകുന്ന
സുനിൽ കുമാറിന് തലപ്പിള്ളി താലൂക്ക് തഹസിൽദാർ രാജേഷ് മാരാത്തിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി.
പതിനെട്ട് വർഷമായി തലപ്പിള്ളി താലൂക്കിലെ വിവിധ തസ്ത്ഥികളിൽ സേവനം അനുഷ്ടിക്കുകയും കോവിഡുകാലത്തും പ്രളയകാലത്തും തലപ്പിള്ളി താലൂക്കിലെ ജനങ്ങൾക്കും വടക്കാഞ്ചേരിക്കാർക്കും എന്നും സഹായിയുമായിരുന്നു പാലക്കാട്ടുകാരനായ സുനിൽ കുമാർ.നിസ്വാർത്ഥ സേവനത്തിൻ്റെ ഉദാത്തമാതൃക കൂടിയാണ് സ്ഥലം മാറി പോകുന്ന സുനിൽകുമാറെന്ന് ചടങ്ങിൽ സഹപ്രവർത്തകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *