കുന്നംകുളം വിവേകാനന്ദ കോളേജിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം

കുന്നംകുളം: നീണ്ട 22 വർഷത്തെ ഇടവേളക്കുശേഷം കുന്നംകുളം വിവേകാനന്ദ കോളേജ് എസ് എഫ് ഐ പിടിച്ചെടുത്തു.22 വർഷം എ ബി വി പി യുടെ കുത്തകയായിരുന്ന വിവേകാനന്ദ കോളേജിൽ വൈസ് ചെയർപേഴ്സൺ ഒഴികെ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചത് ചരിത്ര നേട്ടമായി.എസ് എഫ് ഐ യുടെ വൈസ് ചെയർപേഴ്സൻ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക സൂഷ്മ പരിശോധനയിൽ തള്ളി പോയിരുന്നു.ഏ ബി വി പി യുടെ എൻ എസ്.അഭിരാമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.എസ് എഫ് ഐ വിദ്യാർത്ഥിനികളെ രംഗത്തിറക്കിയാണ് മൽസരിച്ചത്.ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലും,പഴഞ്ഞി എം ഡി കോളേജിലും എസ് എഫ്ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
വിവേകാനന്ദ കോളേജ് യൂണിയൻ ഭാരവാഹികൾ ചെയർമാൻ വി എം.ആരതി ദേവി,ജനറൽ സെക്രട്ടറി പി കെ. നന്ദന,ജോ. സെക്രട്ടറി സി കെ.അരുണിമ,യൂ യൂ സി സുകൃത, ജനറൽ ക്യാപ്റ്റൻ ഒ എസ്.അഭിനവ്,എഡിറ്റർ പിഎം. റംലത്ത്,ഫൈനാട്സ് സെക്രട്ടറി പി ബി.ശ്രുതി എന്നിവർ വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *