മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തുവാൻ ശ്രമിച്ച മകൻ അറസ്‌റ്റിൽ

കൊടുങ്ങല്ലൂർ:മാതാവിനെ
കഴുത്തറുത്ത് കൊലപ്പെടു ത്തുവാൻ ശ്രമിച്ച മകൻ അറ സ്‌റ്റിൽ.അഴീക്കോട് മരപ്പാല ത്തിന് സമീപം ഊമന്തറ അഴു വേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തി (53) നെയാണ് മകൻ മുഹമ്മദ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്.കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തിരുന്ന മുഹമ്മദ് സ്‌ഥിരമായി ലഹരി ഉപയോഗിക്കുന്നത് വാപ്പയും ഉമ്മയും തടയുന്നതുള്ള വിരോധത്താൽ ഉമ്മ സീനത്തിനെ വീട്ടിലെ അടുക്കളയിൽ വെച്ച് ഇടത് കൈക്ക് മുടിയിൽ കുത്തി പിടിച്ച് വലതു കൈ കൊണ്ട് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് അറുക്കുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ സീനത്തിനെ പിടിച്ച് മാറ്റാൻ ചെന്ന അയൽ വാസിയായ കബീർ എന്നയാളെ കത്തി ചൂണ്ടി തീർത്ത് കളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
രണ്ടുവർഷം മുൻപ് മുഹമ്മദ് പിതാവായ ജലീലിനെ കുത്തി പരിക്കേൽപിച്ചിരുന്നതായും പോലീസ് പറഞ്ഞു. തൃശൂർ റൂറൽ പോലിസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശ പ്രകാരം കൊടുങ്ങല്ലൂർ പോലീസ് പ്രതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെ കർ ബി.കെ.അരുണിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ എം.വി.സെബി,സി.എം. തോമാസ്,ടി.വി.ബാബു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *